loord

കുറ്റിച്ചൽ: കുറ്റിച്ചൽ ലൂർദ് മാതാ കോളേജ് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ 2019 മുതൽ 2021വരെയുള്ള ബി.ടെക് ബാച്ചുകളിലെ വിജയികളുടെ ബിരുദദാനം നടത്തി. എ.പി.ജെ അബ്ദുൾ കലാം ടെക്‌നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ പ്രഥമ വൈസ് ചാൻസലർ ഡോ.കുഞ്ചെറിയ പി.ഐസക് ഉദ്ഘാടനം ചെയ്തു.സണ്ണി ഡയമണ്ട് ഗ്രൂപ്പ്‌ ഒഫ് കമ്പനീസ് ഏർപ്പെടുത്തിയ 2018-22 ബാച്ചിലെ മികച്ച വിദ്യാർത്ഥിക്കുള്ള പുരസ്‌കാരം ലേണിംഗ് ആൻഡ് ഡെവലപ്പ്മെന്റ് ഹെഡ് ഹരീഷ് എസ്.ജെ.അനൂയ്ക്ക് കൈമാറി.ലൂർദ് മാതാ സ്ഥാപനങ്ങളുടെ ഡയറക്ടർ ഫാ.ബിജോയ്‌ അറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ.ബെഷിബ വിൽസൺ ബിരുദദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കോർഡിനേറ്റർ ഡോ.വൈ.ജോൺസൺ നന്ദി പറഞ്ഞു.