
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കടയുടമകൾ സമരത്തിലേക്ക് പോകുന്ന സാഹചര്യമുണ്ടാകില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. കടയുടമകൾക്ക് മുഴുവൻ കമ്മിഷനും കൊടുത്ത് തീർക്കും. ബഡ്ജറ്റിൽ വച്ച 98 ശതമാനം തുകയും നൽകിക്കഴിഞ്ഞു. പല ഘട്ടങ്ങളിലായി അധിക തുക റേഷൻ കടയുടമകൾക്ക് നൽകേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടാണ് ചെറിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടായത്.