
തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ പ്രതിമാസ കമ്മിഷൻ വെട്ടിച്ചുരുക്കുന്നത് അനീതിയാണെന്ന് റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു, ജനറൽ സെക്രട്ടറി പി. ജി. പ്രിയൻകുമാർ എന്നിവർ പറഞ്ഞു. ഒക്ടോബറിലെ കമ്മിഷൻ തുക പൂർണമായും നൽകാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.