inde

നെയ്യാറ്റിൻകര:സർക്കാരിന്റെ ഭരണ പ്രവർത്തനങ്ങൾക്കെതിരെ കോൺഗ്രസ് നെയ്യാറ്റിൻകര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥയയുടെ സമാപന സമ്മേളനം മുൻ എം.എൽ.എ.ആർ.സെൽവരാജ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് രാജശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു.ജാഥ ക്യാപ്റ്റൻ വെൺപകൽ അവനീന്ദ്രകുമാറിന്റെ നേതൃത്വത്തിൽ തിരുപുറം, നെല്ലിമൂട്, അതിയന്നൂർ,ടൗൺ,അമരവിള,ആറാലുംമൂട് , പെരുമ്പഴുതൂർ എന്നീ മണ്ഡലങ്ങളിൽ സന്ദർശിച്ച വാഹന പ്രചരണ ജാഥയുടെ സമാപനം പെരുമ്പഴുതൂർ തൊഴുക്കലിൽ സമാപിച്ചു.ജോസ് ഫ്രാങ്ക്ലിൻ,ആർ.അജയകുമാർ,എൻ.ശൈലേന്ദ്രകുമാർ,എൻ എസ്.ശിവകുമാർ, കക്കാട് രാമചന്ദ്രൻ നായർ, നെയ്യാറ്റിൻകര അജിത്,ഭുവനചന്ദ്രൻ നായർ,ടി.സുകുമാരൻ,അജി,സുകുമാരി , ശിവപ്രസാദ്,ദിലീപ്,പള്ളി വിളാകം വേണു,ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.