ചിറയിൻകീഴ്:അഴൂർ സി.വൈ.സി ആർട്സ് ആൻഡ് സ്പോർട്സ് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു.സെമിനാർ സ്കൂൾ പ്രിൻസിപ്പൽ ഉദയകുമാർ ഉദ്ഘാടനം ചെയ്തു.ലൈബ്രറി പ്രസിഡന്റ് ടി.ജി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഗീത,സ്റ്റാഫ് സെക്രട്ടറി അജയകുമാർ എന്നിവർ പങ്കെടുത്തു.ആറ്റിങ്ങൽ സിവിൽ എക്സൈസ് ഓഫീസർ രാധാകൃഷ്ണപിള്ള ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി.