
കിളിമാനൂർ:ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നടക്കുന്ന കേരള സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരണം ജനകീയ ചർച്ചയുടെ പള്ളിക്കൽ ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.മാധവൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു.സ്‌കൂൾ തല ജനകീയ ചർച്ചയുടെ റിപ്പോർട്ട് പള്ളിക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഉഷയിൽ നിന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.മാധവൻകുട്ടി ഏറ്റുവാങ്ങി.വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷീബ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രമ്യ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റീനാകുമാരി,രഘുത്തമൻ, മുബാറക്,നിസ,ഷിബിലി,നൂർജഹാൻ എന്നിവർ സംസാരിച്ചു.