
കിളിമാനൂർ:തോട്ടയ്ക്കാട് കടുവയിൽ ക്ഷീര സംഘത്തിൽ മിൽമ ഐസ്‌ക്രീം പാർലർ തുറന്നു.പാർലറിന്റെ ഉദ്ഘാടനം ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ആർ.രാമു നിർവഹിച്ചു.സംഘം പ്രസിഡന്റ് ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു.മുൻ എം.എൽ.എ ബി.സത്യൻ ആദ്യവിൽപന നടത്തി.കരവാരം എസ്.സി.ബി പ്രസിസന്റ് പി. കൊച്ചനിയൻ സ്വാഗതം പറഞ്ഞു സി.പി.എം ലോക്കൽ സെക്രട്ടറി എസ്.എം.റഫീക്ക്,കോൺഗ്രസ് തോട്ടയ്ക്കാട് മണ്ഡലം പ്രസിഡന്റ് അഭിലാഷ് ചാങ്ങാട്,സി.പി.ഐ കരവാരം ലോക്കൽ സെക്രട്ടറി സുനിൽകുമാർ,മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സരേഷ് കുമാർ എന്നിവർ സംസാരിച്ചു.മികച്ച ക്ഷീര കർഷകർക്കുള്ള അവാർഡ് വിതരണവും നടന്നു. ഭരണ സമിതി അംഗം പങ്കജാക്ഷക്കുറുപ്പ് നന്ദി പറഞ്ഞു.