വർക്കല:വർക്കല മത്സ്യത്തൊഴിലാളി ദിനത്തോടനുബന്ധിച്ച് ജില്ലാമത്സ്യത്തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) ജില്ല കമ്മിറ്റി നേതൃത്വത്തിൽ വർക്കലയിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി ആർ.പ്രസാദ് ഉദ്ഘാടനം ചെയ്തു.മത്സ്യത്തൊഴിലാളി സം സ്ഥാന ഫെഡറേഷൻ വൈസ് പ്രസിഡന്റ് എഫ്.നഹാസ് അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട്,സെക്രട്ടറി ഹഡ്സൺ ഫെർണാണ്ടസ്, സി.പി.ഐ മണ്ഡലം സെക്രട്ടറിമാരായ വി.മണിലാൽ, ഡി.ടൈറ്റസ്,ജില്ലാ പഞ്ചായത്തംഗം ഗീത നസീർ,എ.ഐ.ടി.യു.സി വർക്കല മണ്ഡലം പ്രസിഡന്റ് വി.രഞ്ജി ത്ത്, സെക്രട്ടറി മടവൂർ സലിം,മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റുമാരായ എം.എ.സലിം,അസ്ലം മാന്തറ,സി.പി.ഐ മണ്ഡലം കമ്മിറ്റിയംഗങ്ങളായ എം.എം.ഫാത്തിമ, ഷിജു അരവിന്ദ്, നബീൽ വഹാബ്, എസ്.ബാബു എന്നിവർ സംസാരിച്ചു.