secretariat

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥർ പൊലീസ് സ്‌റ്റേഷനുകളിൽ നേരിട്ട് പരിശോധന നടത്തണമെന്ന് ചൂണ്ടിക്കാട്ടി ആറ് മാസം മുമ്പ് പുറപ്പെടുവിച്ച ഉത്തരവ് മരവിപ്പിച്ചതിനു ശേഷം പിന്നീട് ഇതുമായി ബന്ധപ്പെട്ട് ഉത്തരവൊന്നും ഇറക്കിയിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സെക്രട്ടേറിയറ്റിലെ ആഭ്യന്തര വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിന് ഇതുമായി യാതൊരു ബന്ധവും ഇല്ലെന്നും വ്യക്തമാക്കി.