വിതുര:കൊപ്പം മൈത്രിറസിഡന്റ്സ് അസോസിയേഷൻ സർക്കാരിന്റെ ഗോൾചലഞ്ച് ലഹരിവിരുദ്ധ പദ്ധതിയുടെ ഭാഗമായി 25ന് വൈകിട്ട് 3ന് ലഹരിവിരുദ്ധ സെമിനാർ സംഘടിപ്പിക്കും.വിതുര എസ്.ഐ വിനോദ്കുമാർ ഉദ്ഘാടനം ചെയ്യും.ഫെഡറേഷൻസ് ഓഫ് റസിഡന്റ്സ് അസോസിയേഷൻ വിതുര മേഖലാപ്രസിഡന്റ് ജി.ബാലചന്ദ്രൻനായർ, റസിഡന്റ്സ് പ്രസിഡന്റ് ജി.രവീന്ദ്രൻനായർ,സെക്രട്ടറി ബി.കൃഷ്ണൻനായർ,വനിതാചെയർപേഴ്സൺ ജി.ഒ.സരസ്വതിഅമ്മ എന്നിവർ നേതൃത്വം നൽകും.