
കല്ലമ്പലം:ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗവും, കരവാരം പഞ്ചായത്ത് മുൻ പാർലമെന്ററി പാർട്ടി നേതാവുമായിരുന്ന ഡി. ബേബികുമാർ അനുസ്മരണം തോട്ടയ്ക്കാട് ജംഗ്ഷനിൽ നടന്നു.കെ.എസ്.യു താലൂക്ക് യൂണിയൻ പ്രസിഡന്റ്,യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ്,ജില്ലാ സെക്രട്ടറി,കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം,കരവാരം ഗ്രാമ പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.മുൻ എം.എൽ.എ വർക്കല കഹാർ അനുസ്മരണ പ്രഭാഷണം നടത്തി.മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഭിലാഷ് ചാങ്ങാട് അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി അംഗം എൻ.സുദർശനൻ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.കെ. ഗാംഗധരതിലകൻ,എസ്.ജാബിർ,എസ്.എം മുസ്തഫ,എം.കെ.ജ്യോതി,ജെ.സുരേന്ദ്രകുറുപ്പ്,മണിലാൽ സഹദേവൻ,നിസാം തോട്ടയ്ക്കാട്,അഡ്വ.എസ്.സൈഫുദ്ദീൻ,ഇന്ദിര സുദർശൻ,എം.എം.ഇല്യാസ്,എം.മുഹമ്മദ് റാഫി,എൻ.ദേവദാസ് തുടങ്ങിയവർ പങ്കെടുത്തു.