
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം അതിവേഗം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് പാളയം രക്തസാക്ഷി മണ്ഡപത്തിൽ വിഴിഞ്ഞം മദർപ്പോർട്ട് ആക്ഷൻസമിതി നടത്തുന്ന അനിശ്‌ചിതകാല നിരാഹാര സമരത്തിൽ വിഴിഞ്ഞം ചരിത്രരചന ആരംഭിച്ചു.വിഴിഞ്ഞം തുറമുഖത്തിന്റെയും സമരത്തിന്റെയും അറിയാത്ത ചരിത്രമാണ് ഏലിയാസ് ജോൺ പുസ്‌തകമാക്കുന്നത്.ചരിത്രരചന നടത്താനുള്ള പുസ്തകം ചരിത്രകാരൻ എം.ജി.ശശിഭൂഷൺ,ഏലിയാസ് ജോണിന് കൈമാറി.തുറമുഖം തകർക്കാൻ ശത്രുരാജ്യങ്ങൾ ശ്രമിച്ചത് ഈ നൂറ്റാണ്ടിലും ആവർത്തിക്കുകയാണെന്ന് ശശിഭൂഷൺ പറഞ്ഞു.വിമാക് സെക്രട്ടറി വിൽഫ്രഡ് കുലാസ്, സമരസമിതി കൺവീനർ സതീഷ് ഗോപി, പുഷ്‌പ, ആൾഫ്രഡ് കുലാസ്, മോഹൻദാസ്, മോഹൻ വർഗീസ് എന്നിവർ സംസാരിച്ചു.