paanar

മുടപുരം:കേരള പാണൻ സമാജം ഏർപ്പെടുത്തിയ തിരുവരങ്കത്ത് പാണനാർ സ്നേഹാദരം രാധാകൃഷ്ണൻ കുന്നുംപുറത്തിന് നൽകി.എം.നൗഷാദ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.സംഘടനയുടെ ഓർഗനൈസിംഗ് സെക്രട്ടറി കെ.ആർ.രാജേന്ദ്രൻ ഉപഹാരം സമ്മാനിച്ചു.കേരള പാണൻ സമാജം സംസ്ഥാന ജനറൽ സെക്രട്ടറി ചിറയിൻകീഴ് അജിനികുമാർ സ്വാഗതം പറഞ്ഞു. പി.തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു.ഡോ.എ.അശോക് കുമാർ,കെ.ആർ. രാജേന്ദ്രൻ,വിനോദ് പട്ടാഴി,സ്വപ്ന ജയൻസ്,പൗഡിക്കോണംബാലകൃഷ്ണൻ,കണ്ണനല്ലൂർ സദാനന്ദൻ,ബിജുമോൻ ,ബി.എസ്.ബാബു എന്നിവർ പങ്കെടുത്തു.