തിരുവനന്തപുരം: കേരള സ്റ്റേറ്റ് റസ്ലിംഗ് അസോസിയേഷനും ട്രിവാൻഡ്രം ഡിസ്ട്രിക്ട് റസ്ലിംഗ് അസോസിയേഷനും സംയുക്തമായി നടത്തുന്ന 69-ാമത് സംസ്ഥാന സീനിയർ ഗുസ്തി മത്സരം സെൻട്രൽ സ്റ്റേഡിയത്തിൽ 26നും 27നും നടക്കുമെന്ന് കേരള സ്റ്റേറ്റ് റസ്ലിംഗ് അസോസിയേഷൻ സെക്രട്ടറി ബി.രാജശേഖരൻ നായർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 26ന് രാവിലെ 10ന് ആരംഭിക്കുന്ന പുരുഷന്മാരുടെ ഗ്രീക്കോറോമൻ,വനിതാ ഫ്രീസ്റ്റൈൽ മത്സരങ്ങൾ മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.കേരള സ്റ്റേറ്റ് റസ്ലിംഗ് അസോസിയേഷൻ പ്രസിഡന്റ് എം.നിസ്സാമുദ്ദീൻ, റസ്ലിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ ജനറൽ സെക്രട്ടറി വി.എൻ.പ്രസൂദ്, കേരള സ്റ്റേറ്റ് സ്പോർട്ട്സ് കൗൺസിൽ സെക്രട്ടറി എ.അജിത് ദാസ്, എ.ഡി.ജി.പി മനോജ് എബ്രഹാം,ട്രിവാൻ‌ഡ്രം റസ്ലിംഗ് അസോസിയേഷൻ പ്രസിഡന്റ് ടി.എൻ.സുരേഷ് തുടങ്ങിയവർ പങ്കെടുക്കും.