pvl

കാട്ടാക്കട:സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ പ്രാദേശിക ചരിത്രരചനയ്ക്ക് പ്രാധാന്യം നൽകുന്നതിനായി ആവിഷ്കരിച്ച 'പാദമുദ്രകൾ' എന്ന പരിപാടിയുടെ കാട്ടാക്കട ബി.ആർ.സിതല അദ്ധ്യാപക പരിശീലനം പൂവച്ചൽ ഗവ.വി.എച്ച്.എസ്.എസിൽ ജില്ലാ പഞ്ചായത്തംഗം രാധിക ഉദ്ഘാടനം ചെയ്തു.ബി.പി.സി ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.ഹയർ സെക്കൻഡറി പ്രിൻസിപ്പൽ പ്രീയ ബി.ആർ.സി കോ ഓർഡിനേറ്റർമാർ തുടങ്ങിയവർ സംസാരിച്ചു.ജി.സ്റ്റീഫൻ.എം.എൽ.എ പരീശീലനം പരിപാടിയിൽ സന്ദർശനം നടത്തി.ക്ലസ്റ്റർ കോഡിനേറ്റർമാരായ ജിഷാകൃഷ്ണൻ, ലക്ഷ്മി ശ്രീകുമാർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.