police-bolero

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകൾക്കായി 8,26,74,270 രൂപയ്ക്ക് 98 മഹീന്ദ്ര ബൊലേറോ വാഹനങ്ങളും ഫിംഗർപ്രിന്റ് ബ്യൂറോയ്ക്കായി 1,87,01,820 രൂപയ്ക്ക് വാഹനങ്ങൾ വാങ്ങാനും മന്ത്രിസഭായോഗം അനുമതി നൽകി. അതേ വിഭാഗത്തിലെ വാഹനങ്ങൾ കണ്ടം ചെയ്യുന്നതിന് ആനുപാതികമായി മാത്രം വാങ്ങണമെന്ന വ്യവസ്ഥയിലാണ് അനുമതി. എക്സൈസ് വകുപ്പിന് 2,13,27,170 രൂപയ്ക്ക് 23 മഹീന്ദ്ര നിയോ വാഹനങ്ങൾ വാങ്ങാനും അനുമതി നൽകി.