
ബാലരാമപുരം:ബാലരാമപുരത്ത സ്വകാര്യ ബാറിൽ നടന്ന സംഘർഷത്തിൽ സി.പി.എം പ്രവർത്തകനായ തേമ്പാമുട്ടം കോത്തച്ചൻവിളാകത്ത് തോട്ടിൻകരക്ക് സമീപം ബൈജു (46) മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതിയെ പത്തനാപുരത്ത് നിന്ന് പൊലീസ് അന്വേഷണ സംഘം പിടികൂടി.നാലാം പ്രതി അരുവിക്കര സ്വദേശി രാജേന്ദ്രനാണ് (65) അറസ്റ്റിലായത്.കഴിഞ്ഞ മാർച്ച് 22നായിരുന്നു സംഭവം.മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന കാരണത്താൽ ബൈജുവിനെ നാലംഘ സംഘം മർദ്ധിക്കുകയായിരുന്നു.മാർച്ച് 24ന് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ബൈജുവിന് മരണം സംഭവിക്കുകയായിരുന്നു.സംഭവത്തിൽ ബാർ മാനേജരടക്കം ജീവനക്കാരായ പ്രതികളായ കുമാരപുരം ശ്രീചക്രത്തിൽ അനിൽകുമാർ,അമരവിള ചെങ്കൽ ഊട്ടുവിള റോഡരികത്ത് വീട്ടിൽ സന്തോഷ്കുമാർ,ഊരൂട്ടമ്പലം കാരണംകോട് എസ്.ബി സദനത്തിൽ സുകുമാരൻ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം വൈകിയതിനെ തുടർന്ന് ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തിയിരുന്നു.മർദ്ദനത്തെ തുടർന്നാണ് ബൈജു മരിച്ചതെന്ന് തെളിവുകൾ പുറത്ത് വന്നതോടെ മർദ്ധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.