കടയ്ക്കാവൂർ: ഗുരുധർമ പ്രചാരണ സഭ ഒറ്റൂർ യൂണിറ്റ് ഉദ്ഘാടനം ഇന്ന് വൈകിട്ട് 3.30ന് ഒറ്റൂർ ഗ്ലോബൽ സ്കൂളിൽ ശിവഗിരി മഠാധിപതി ശ്രീ സച്ചിതാനന്ദസ്വാമികൾ നിർവഹിക്കും. ശ്രീ ഗുരുപ്രസാദ് സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തും. ജി.ഡി.പി.എസ് വർക്കല മണ്ഡലം പ്രസിഡന്റ് സുരേഷ് ബാബു അദ്ധ്യക്ഷത വഹിക്കും. ജി.ഡി.പി.എസ് വൈസ് പ്രസിഡന്റ് അനിൽ തടാകത്തിൽ മുഖ്യപ്രഭാഷണം നടത്തും. ജി.ഡി.പി.എസ് യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് രാജേഷ് അമ്പലപ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റുമാരായ നഹാസ്, ബീന, മെമ്പർമാരായ സത്യബാബു, ബീജ എന്നിവർ സംസാരിക്കും. സ്വാഗതസംഘം ചെയർമാൻ മാളവിക വിജയൻ സ്വാഗതവും ഒറ്റൂർ യൂണിറ്റ് സെക്രട്ടറി ഗിരിലാൽ നന്ദിയും പറയും.