വക്കം: വക്കം ഗ്രാമപഞ്ചായത്തിന്റെയും കേരള യുവജനക്ഷേമ ബോർഡിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരളോത്സവത്തിന്റെ സമ്മാന വിതരണവും സർട്ടിഫിക്കറ്റ് വിതരണവും ഇന്ന് നടക്കും. വക്കം ചന്തമുക്കിൽ വൈകിട്ട് 4ന് നടക്കുന്ന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും അടൂർ പ്രകാശ് എം.പി നിർവഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. താജുന്നീസ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ആർ. സുഭാഷ് മുഖ്യ പ്രഭാഷണം നടത്തും. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. ബിഷ്ണു, സ്റ്റാൻഡിംഗ് കമ്മിറ്റി ചേയർമാൻമാരായ ലാലിജ, അരുൺ, ജൂലി, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംസാരിക്കും.