
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസ് മൂന്നു വർഷം ഗവേഷണ കാലയളവിൽ സർക്കാരിൽ നിന്ന് വാങ്ങിയ ശമ്പളം പൂർണമായി തിരികെ പിടിക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകി.
2012ൽ തൃശൂർ കേരളവർമ്മ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലിയിൽ പ്രവേശിച്ച പ്രിയാ വർഗീസിന് 2015 മുതൽ മൂന്ന് വർഷക്കാലം എഫ്.ഡി.പിയിൽ മുഴുവൻ ശമ്പളത്തോടെ ഗവേഷണത്തിന് ഡെപ്യൂട്ടേഷൻ അനുവദിച്ചിരുന്നു. ഗവേഷണ ബിരുദം നേടിയ ശേഷം, നിയമനം നേടിയ കോളേജിൽ അഞ്ച് വർഷം സേവനമനുഷ്ഠിക്കണമെന്ന കരാറിന്റെ അടിസ്ഥാനത്തിലാണിത്.എന്നാൽ ഗവേഷണ കാലയളവിന് ശേഷം പ്രിയാ വർഗീസിന് കണ്ണൂർ സർവകലാശാലയിലും തുടർന്ന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലും ഡെപ്യൂട്ടേഷൻ അനുവദിക്കാൻ കൊച്ചി ദേവസ്വം ബോർഡ് തയ്യാറായി. ബോണ്ട് വ്യവസ്ഥ നിലനിൽക്കേ പ്രിയാ വർഗീസിന് ഡെപ്യൂട്ടേഷൻ ശുപാർശ ചെയ്ത കേരള വർമ്മ കോളേജ് പ്രിൻസിപ്പലിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.