
തിരുവനന്തപുരം: ഡിസംബർ ഒന്നു മുതൽ പാൽ വില ലിറ്ററിന് ആറു രൂപ വർദ്ധിപ്പിക്കാൻ മിൽമ തീരുമാനിച്ചു. ഈ തുകയിൽ അഞ്ചു രൂപയും കർഷകർക്ക് കൈമാറും. ക്ഷീരകർഷകരുടെ നഷ്ടം നികത്താൻ പാൽവില കൂട്ടണമെന്ന ആവശ്യം ഇന്നലെ മന്ത്രിസഭായോഗം അംഗീകരിച്ചിരുന്നു.
നെയ്യ് അടക്കമുള്ള മറ്റ് ഉല്പന്നങ്ങളുടെ വിലയിൽ ആറു രൂപയിൽ കൂടുതൽ വർദ്ധന ഉണ്ടാവും. എന്നാൽ, സംഭാരത്തിന്റെ വിലയിലെ വർദ്ധന ആറു രൂപയിൽ കുറവായിരിക്കും. മൊത്തം അമ്പതിലേറെ ഉല്പന്നങ്ങൾ മിൽമ വിപണിയിലെത്തിക്കുന്നുണ്ട്.
ഡിസംബർ ഒന്നു മുതൽ പാൽവില ലിറ്ററിന് ആറു രൂപ വർദ്ധിക്കുമെന്ന് ഇക്കഴിഞ്ഞ 15ന് 'കേരളകൗമുദി' റിപ്പോർട്ട് ചെയ്‌തിരുന്നു .
ഒരു ലിറ്റർ പാലിന്റെ ഉത്പാദന ചെലവിൽ കർഷകന് 8.57 രൂപയുടെ നഷ്ടം ഉണ്ടാകുന്നുവെന്ന് മിൽമ നിയാേഗിച്ച വിദഗ്ദ്ധ സമിതിയുടെ പഠനത്തിൽ കണ്ടെത്തിയിരുന്നു. ലിറ്ററിന് 47രൂപ 63 പൈസയാണ് ശരാശരി ഉത്പാദനച്ചെലവായി വിദഗ്ദ്ധസമിതി കണക്കാക്കിയത്. പാലിന് ശരാശരി വിലയായി ക്ഷീര കർഷകന് ലഭിക്കുന്നത് 37.76 രൂപയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എട്ടുരൂപയെങ്കിലും വർദ്ധിപ്പിക്കണമെന്നായിരുന്നു മിൽമ ആവശ്യപ്പെട്ടത് .
...........................................................................................
പാൽഇനം ..........................നിലവിലെ വില ..............പുതുക്കിയ വില
1.മഞ്ഞ കവർ.........................- 44 .00 ...........................................50.00
2. ഇളം നീല കവർ................... 44.00...........................................50.00
3. കടും നീല കവർ.................. 46.00...........................................52.00
4. പച്ച കവർ............................ 52 .00...........................................58.00
(1.സ്മാർട്ട് ഡബിൾ ടോൺഡ്, 2. പാച്ചുറൈസ്ഡ് ടോൺഡ്, 3. ഹോമോജനൈസ്ഡ് ടോൺഡ്, 4. റിച്ച് സ്റ്റാൻഡേർഡൈസ്ഡ്)
വർദ്ധിപ്പിച്ച തുക
വീതംവച്ചു നൽകും
(ശതമാനം)
കർഷകർ..................................................83.75
മിൽമ...............................................3.50
ക്ഷീരസംഘം...................................5.75
ഏജൻസി.......................................5.75
ക്ഷേമനിധി ബോർഡ്....................0.75
പ്ളാസ്റ്റിക് നീക്കം-ഗ്രീൻ കേരള........0.50
`ആവശ്യത്തിന് പാൽ കിട്ടാത്ത അവസ്ഥയാണ്. ഈ സഹചര്യത്തിൽ വില കൂട്ടി നൽകി കൂടുതൽ ആളുകളെ ഈ മേഖലയിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യം
-കെ.എസ് .മണി
മിൽമ ചെയർമാൻ 
(പാലക്കാട്ട് പറഞ്ഞത്)