
തിരുവനന്തപുരം: കുടുംബശ്രീയിലെ കമ്മ്യൂണിറ്റി കൗൺസിലർമാരുടെ ഓണറേറിയം 12,000രൂപയായി വർദ്ധിപ്പിച്ചതായി മന്ത്രി എം.ബി രാജേഷ് അറിയിച്ചു. നിലവിൽ 9,000രൂപയാണ് ഓണറേറിയം. കുടുംബശ്രീയുടെ ജൻഡർ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ഓണറേറിയം വർദ്ധന സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ 383 കമ്യൂണിറ്റി കൗൺസിലർമാരാണ് പ്രവർത്തിക്കുന്നത്. ഇവർക്ക് 12 ദിവസം മാത്രമാണ് ചുമതലയുള്ളത്. ഈ പ്രശ്നത്തിന് പരിഹാരമായിട്ടാണ് പുതിയ തീരുമാനം. ഒരു കോടി 80,000 രൂപയാണ് ഓണറേറിയം വർദ്ധനവിലൂടെ അധികബാദ്ധ്യത. ബിരുദയോഗ്യതയോ,അഞ്ച് വർഷം കുടുംബശ്രീ ജൻഡർ പ്രവർത്തനങ്ങളിൽ റിസോഴ്സ് പേഴ്സൺമാരായി സേവനമനുഷ്ഠിച്ചതുമായ കുടുംബശ്രീ അംഗങ്ങളിൽ നിന്നാണ് കമ്യൂണിറ്റി കൗൺസിലർമാരെ ജില്ലാതലത്തിൽ തിരഞ്ഞെടുക്കുന്നത്.