ghj

തിരുവനന്തപുരം: സഹകരണ ബാങ്കുകളിലും സംഘങ്ങളിലും നടക്കുന്ന സാമ്പത്തിക തട്ടിപ്പുകൾ തടയാനുള്ള ബില്ലിന്റെ

കരട് ഇന്നലെ ചേർന്ന മന്ത്രിസഭയുടെ പരിഗണനയ്ക്കു വന്നെങ്കിലും മാറ്റിവച്ചു. ചില മാറ്റങ്ങൾ വേണമെന്ന ആവശ്യം ഉയർന്നതിനെ തുടർന്നാണിത്.

സർവകലാശാല ചാൻസലർ പദവിയിൽ നിന്നു ഗവർണറെ ഒഴിവാക്കാനുള്ള സുപ്രധാന ബില്ലിന്റെ കരട് പരിഗണനയ്ക്ക് വന്നില്ല. സഭാ സമ്മേളനത്തിൽ പരിഗണിക്കാനുള്ള ബില്ലുകളുടെ കരടുകൾ അടുത്ത മന്ത്രിസഭാ യോഗത്തിൽ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി നിർദ്ദേശിക്കുകയായിരുന്നു. ഡിസംബർ അഞ്ചിനാണ് സഭ ചേരുന്നത്. സഹ.ബാങ്ക് തട്ടിപ്പ് തടയാനുള്ള കേരള സഹകരണ സംഘം മൂന്നാം ഭേദഗതി ബില്ലിന്റെ കരട് മന്ത്രി വി.എൻ. വാസവനാണ് ഓൺലൈനായി പരിഗണനയ്ക്കു വച്ചത്. പരിഷ്‌കരിച്ച കരടു ബിൽ അടുത്ത മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തും.