vf

തിരുവനന്തപുരം: മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥൻ വി. തുളസീദാസിന് ശബരിമല വിമാനത്താവളം സ്പെഷ്യൽ ഓഫീസറായി പുനർനിയമനം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 70 വയസ് എന്ന ഉയർന്ന പ്രായപരിധിയിൽ ഇളവ് വരുത്തി,ചീഫ് സെക്രട്ടറിക്ക് തുല്യമായ പദവി നൽകിയാണ് നിയമനം. നേരത്തെ കണ്ണൂർ വിമാനത്താവളം മാനേജിംഗ് ഡയറക്ടറായിരുന്നു അദ്ദേഹം.സുപ്രീംകോടതിയിലെ സ്റ്റാൻഡിംഗ് കൗൺസൽമാരായ സി.കെ. ശശി,നിഷ രാജൻ ഷോങ്കർ എന്നിവരെ മൂന്ന് വർഷ കാലയളവിലേക്ക് പുനർനിയമിക്കും.