
കിളിമാനൂർ:കിളിമാനൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് അയ്യപ്പഭക്തന്മാർക്കുള്ള പമ്പാ സർവീസ് ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് സംയുക്ത കോൺഗ്രസ് സമിതി കെ.എസ്.ആർ.ടി.സി കൺട്രോളിംഗ് ഇൻസ്‌പെക്ടർ ജനറലിനെ തടഞ്ഞു വച്ച് പ്രതിഷേധിച്ചു.തുടർന്ന് ദിവസവും വൈകിട്ട് 7 മുതൽ 40 യാത്രക്കാർക്ക് ഒരു ബസ് എന്ന ക്രമത്തിൽ കിളിമാനൂർ ഡിപ്പോയിൽ നിന്ന് പമ്പ സർവീസ് ആരംഭിക്കുമെന്ന ഉത്തരവ് പുറത്തിറക്കിയ ശേഷമാണ് സമരം അവസാനിപ്പിച്ചത്.ജില്ലാ പഞ്ചായത്ത് മെമ്പർ ജി.ജി.ഗിരികൃഷ്ണൻ,മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.ആർ.ഷമീം,ഐ.എൻ.ടി.യു.സി നിയോജകമണ്ഡലം പ്രസിഡന്റ് ശ്യാംനാഥ്, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് സുജിത്ത് കിളിമാനൂർ,യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് വൈശാഖ് തുടങ്ങിയവർ നേതൃത്വം നൽകി.