■ മുൻകൂർ അനുമതി തേടാൻ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴിൽ സ്ഥാപനങ്ങളിൽ ലേബർ ഉദ്യോഗസ്ഥരും

ഇൻസ്‌പെക്ടർമാരും പരിശോധന നടത്തുന്നതിന് വിലക്ക്. ലേബർ കമ്മിഷണറുടെയും ഫാക്ടറി ഡയറക്ടറുടെയും വക്കാലുള്ള വിലക്കിൽ, എൻഫോഴ്സ്‌മെന്റ് നടപടികൾ നിലച്ചു.

തൊഴിലാളികളുടെയും യൂണിയനുകളുടെയും രേഖാമൂലമുള്ള പരാതി ലഭിച്ചാൽ മേലധികാരികൾക്ക് അയയ്ക്കണമെന്നും, അവർ അനുമതി നൽകിയാൽ മാത്രം മതി പരിശോധനയെന്നുമാണ് നിർദ്ദേശം. അനാവശ്യ പരിശോധനകൾ നടത്തി സ്ഥാപനത്തെ തകർക്കാൻ ശ്രമിക്കുന്നുവെന്ന കിറ്റക്സ് മാനേജ്‌മെന്റിന്റെ പരാതി വിവാദമായിരുന്നു. തുടർന്ന് മറ്റ് വ്യവസായ സ്ഥാപനങ്ങളും ഫാക്ടറികളും പരാതി ഉന്നയിച്ചതോടെയാണ് പരിശോധനകൾ നിലച്ചത്.

ആറു മാസത്തിലേറെയായി ഒരു തരത്തിലുള്ള പരിശോധനയും നടക്കുന്നില്ലെ

ന്നാണ് ലേബർ ഉദ്യോഗസ്ഥർ പറയുന്നത്..തൊഴിൽ സ്ഥാപനങ്ങളിലെ പരിശോധനാ വിലക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.ടി.യു.സി അടക്കമുള്ള സംഘടനകളും രംഗത്തെത്തിയിരുന്നു. വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനകൾ സുതാര്യമാക്കുന്നതിന് കൊണ്ടുവന്ന വെബ് പോർട്ടലും ലക്ഷ്യം കണ്ടില്ല.

നിലച്ച പരിശോധനകൾ


■പ്രതിമാസം 50 സ്ഥാപനങ്ങളെങ്കിലും പരിശോധിക്കണം.

പുതിയ സ്ഥാപനങ്ങൾ പരമാവധി കണ്ടെത്തി രജിസ്റ്റർ ചെയ്യണം.

■എല്ലാ ജില്ലാ ലേബർ ഓഫീസ)മാരും, അസി.ലേബർ ഓഫീസർമാർ

ക്രോസ് ഇൻസ്‌പെക്ഷൻ നടത്തണം.

■തിരുവനന്തപുരം,കൊല്ലം,എറണാകുളം തൃശൂർ,കോഴിക്കോട്, കണ്ണൂർ ലേബർ ഓഫീസർമാർ മാസത്തിൽ കുറഞ്ഞത് 10 പരിശോധനകളും, ബാക്കി ജില്ലകളിൽ അഞ്ചു പരിശോധനകളും നടത്തി ലേബർ കമ്മിഷണർക്ക് റിപ്പോർട്ട് ചെയ്യണം.