tharoor

തിരുവനന്തപുരം: പെരുന്നയിൽ മന്നം ജയന്തിക്ക് ക്ഷണം കിട്ടിയത് അംഗീകാരമാണെന്നും ചടങ്ങ് താൻ ഉദ്ഘാടനം ചെയ്യുന്നതിൽ ആർക്കാണ് ദോഷമെന്ന് അറിയണമെന്നും ശശിതരൂർ പറഞ്ഞു. മലബാർ പര്യടനത്തിന് ശേഷം ഇന്നലെ തലസ്ഥാനത്തെത്തിയ തരൂർ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ക്ഷണിക്കുന്ന പരിപാടികളിൽ പങ്കെടുക്കും. നേതാക്കൾ ആവശ്യപ്പെട്ടാൽ കാണുകയും ചെയ്യും. എന്റെ ഭാഗത്തു നിന്ന് ഒരുവിധ തെറ്റിദ്ധാരണയും ഉണ്ടായിട്ടില്ല. വിമാനത്തിൽ വച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കണ്ട് ഹലോ പറഞ്ഞെങ്കിലും സംസാരിക്കാൻ സാധിച്ചില്ല.

ഞാൻ ഒരു ഗ്രൂപ്പിന്റെയും ആളല്ല. ആരെയും ആക്ഷേപിച്ചിട്ടില്ല. വരുന്ന ലോക്സഭാതിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. ബലൂൺ പൊട്ടിക്കാൻ പ്രതിപക്ഷ നേതാവിന്റെ കൈവശം സൂചിയുണ്ടോ എന്ന് അന്വേഷിച്ചു നോക്കൂവെന്നും മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് തരൂർ മറുപടി പറഞ്ഞു.