
തിരുവനന്തപുരം: കേരളസർവകലാശാല കാര്യവട്ടം യൂണിവേഴ്‌സിറ്റി എൻജിനിയറിംഗ് കോളേജിൽ ബി.ടെക്, രണ്ടാം വർഷ ലാറ്ററൽ എൻട്രി ഒഴിവുള്ള സീറ്റുകളിലേക്ക് (കമ്പ്യൂട്ടർസയൻസ് , ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ , ഇൻഫർമേഷൻ ടെക്‌നോളജി) സ്‌പോട്ട് അഡ്മിഷൻ 24 മുതൽ കോളേജിൽ നടക്കും. ഫോൺ:9037119776, 9388011160,
നാലാം സെമസ്റ്റർ എം.എ.ഹിസ്റ്ററി - വേൾഡ് ഹിസ്റ്ററി ആൻഡ് ഹിസ്റ്റോറിയോഗ്രഫി (ന്യൂ ജനറേഷൻ കോഴ്‌സ്) പരീക്ഷയുടെ വൈവ പരീക്ഷകൾ 25 ന് നടത്തും.
മൂന്നാം സെമസ്റ്റർ ബി.എഡ്. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച ഐ.ഡി.കാർഡ്/ഹാൾടിക്കറ്റുമായി ഇ.ജെ മൂന്ന് സെക്ഷനിൽ 25 മുതൽ ഡിസംബർ 2 വരെ പ്രവൃത്തിദിനങ്ങളിൽ ഹാജരാകണം.
എഡ്യുക്കേഷൻ പഠനവകുപ്പിൽ എം.എഡ് പ്രോഗ്രാമിന് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തും. 29 ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളുമായി വകുപ്പിൽ നേരിട്ട് ഹാജരാകണം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.
ബയോടെക്‌നോളജി വകുപ്പിനു കീഴിലുള്ള ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ജിനോമിക്‌സ് ആന്റ് ജീൻ ടെക്‌നോളജിയിൽ പി.ജി. ഡിപ്ലോമ ഇൻ മോളിക്യുലർ ഡയഗ്നോസ്റ്റിക്‌സ് പ്രവേശനത്തിന് അപേക്ഷിക്കാം. യോഗ്യത: അപ്ലൈഡ് സയൻസസ് അല്ലെങ്കിൽ ലൈഫ് സയൻസസിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം, എം.എൽ.റ്റി. അല്ലെങ്കിൽ അപ്ലൈഡ് സയൻസസിൽ എം.ടെക്. അല്ലെങ്കിൽ നഴ്‌സിംഗ് ഉൾപ്പെടെയുള്ള ലൈഫ് സയൻസസിലെ മറ്റേതെങ്കിലും വിഷയങ്ങൾ. അവസാന തീയതി ഡിസംബർ 5. ഫോൺ: 9495819218