തിരുവനന്തപുരം: ജില്ലാ കലോത്സവത്തിന്റെ മൂന്നാം നാൾ കാഴ്ചക്കാരെ കീഴടക്കുക സംഘനൃത്തമായിരിക്കും. മനോഹരമായി അണിഞ്ഞൊരുങ്ങിയ ഒരുസംഘം കുട്ടികൾ ഒരേ താളത്തിലും ഭാവത്തിലും ചുവടു വച്ച് സദസിനെ കൈയിലെടുക്കും. കോട്ടൺഹിൽ സ്‌കൂൾ ഓഡിറ്റോറിയത്തിലും യു.പി വിഭാഗം ഗ്രൗണ്ടിലുമായി ഉച്ചയ്ക്കുശേഷമാണ് സംഘനൃത്തം. ഇതുകൂടാതെ നാടോടിനൃത്തം,മോഹിനിയാട്ടം,വട്ടപ്പാട്ട്,കോൽക്കളി,പൂരക്കളി,ഓട്ടൻതുള്ളൽ,ഒപ്പന, കുച്ചുപ്പുടി,പ്രസംഗം,പദ്യം ചൊല്ലൽ,സംഘഗാനം തുടങ്ങിയവയും ഇന്ന് വിവിധ വേദികളിൽ അരങ്ങേറും.