
തിരുവനന്തപുരം: ദേശീയ ഭരണഘടനാ ദിനമായ 26ന് നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ കേരളത്തിലും ലക്ഷദ്വീപിലും മാഹിയിലും വിവിധ പരിപാടികൾ സംഘടിപ്പിക്കും.
കാര്യവട്ടം സ്റ്റാർട്ട് അപ്പ് മിഷൻ ഹാളിൽ രാവിലെ 10ന് ഹൈക്കോടതി റിട്ട. ജസ്റ്രിസ് എ.ലക്ഷ്മിക്കുട്ടിയും പാലക്കാട് മലമ്പുഴ ഗിരിവികാസിൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഡോ. ബി. കലാംപാഷയും തൃശൂർ അയ്യന്തോൾ കോസ്റ്റ് ഫോർഡ് ഹാളിൽ പി.ബാലചന്ദ്രൻ എം.എൽ.എയും ഉദ്ഘാടനം ചെയ്യും.