പാറശാല: എസ്.എൻ.ഡി.പി യോഗം പാറശാല യൂണിയനിലെ ശാഖകൾക്കായി യോഗം ജനറൽ സെക്രട്ടറി അനുവദിച്ച് നൽകിയ ചികിത്സാ സഹായ പദ്ധതിയുടെ വിതരണവും പൊതുസമ്മേളനവും ഡിസംബർ 3ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഓൺലൈനായി ഉദ്‌ഘാടനം ചെയ്യും.നടത്തിപ്പുമായി ബന്ധപ്പെട്ട സ്വാഗത സംഘം രൂപീകരണ യോഗം എസ്.എൻ.ഡി.പി യോഗം ഡയറക്ടർ എസ്.ലാൽകുമാർ ഉദ്‌ഘാടനം ചെയ്തു.ഇടിച്ചക്കപ്ലാമൂട് നടന്ന ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് എ.പി.വിനോദ് അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് വി.കൃഷ്‌ണൻകുട്ടി സ്വാഗതവും പഞ്ചായത്ത് കമ്മിറ്റി അംഗം എസ്.സുരേഷ്കുമാർ നന്ദിയും പറഞ്ഞു.സ്വാഗതസംഘം ഭാരവാഹികൾ: ചെയർമാൻ- എസ്.ലാൽകുമാർ; വൈസ് ചെയർമാൻമാർ- ഹരികുമാർ മര്യാപുരം, എൻ.എസ്.വാസൻ, അനിൽകുമാർ ഇരുവൈക്കോണം,പി.ജയകുമാരി പാറശാല; കൺവീനർ-എ.ഐ.വിനോദ്, ജോയിൻറ് കൺവീനർമാർ-എസ്.സുരേഷ് ശർമ്മ ആടുമൻകാട്,വി.ഹാജികുമാർ അയിര, കെ.മധുപാൽ പാലിയോട്, ഒ.ഉഷാകുമാരി ചായ്‌ക്കോട്ടുകോണം; രക്ഷാധികാരികൾ- വി.കൃഷ്ണൻകുട്ടി, കൊറ്റാമം മോഹനൻ, ജയൻ എസ്.ഊരമ്പ്. സ്വാഗത സംഘം ജനറൽ കൺവീനർമാർ- എസ്.അജികുമാർ ചായ്ക്കോട്ടുകോണം, എസ്.ആർ.രാജേഷ്‌കുമാർ വണ്ടിത്തടം, എസ്.പ്രശാന്ത് മണ്ണംകോട്, വി.വിജയകുമാർ നെടുവൻവിള, സോദരപണിക്കർ തട്ടിട്ടമ്പലം, വി.ഷാജികുമാർ കോഴിക്കോട് തേരണി, എം.പുരുഷോത്തമൻ ഉച്ചക്കട, ശശിഭൂഷൺ പൂഴിക്കുന്ന്,പി.മോഹനൻ പ്ലാമൂട്ടുക്കട, അനിൽകുമാർ ചെങ്കൽ, എ.സദാനന്ദൻ മര്യാപുരം, എസ്.സജിത്ത് കൊടിത്തറക്കുഴി, കെ.ജി.പ്രസന്നൻ മേക്കൊല്ല, ഡി.ഉദയകുമാർ പഴയഉച്ചക്കട, ജി.ജയാനന്ദൻ ധനുവച്ചപുരം, അജയൻ കുന്നത്തുകാൽ, കെ.സജീവ് പനന്തടിക്കോണം, എസ്.ഷിബുകുമാർ ഉച്ചക്കട, സി.എസ്.ചന്ദ്രലാൽ മണ്ണംകോട്, വി.സുദേവൻ കാരക്കോണം, എസ്.ഷാജു കൊല്ലകോണം.