തിരുവനന്തപുരം: ഹയർ സെക്കൻഡറി വിഭാഗം ഭരതനാട്യം ആൺകുട്ടികളുടെ ഫലത്തെച്ചൊല്ലി തർക്കം. മത്സരാർത്ഥി വേദിയിൽ കയറിയിരുന്ന് പ്രതിഷേധിച്ചു.അപ്പീലോടെ മത്സരത്തിനെത്തിയ കുട്ടിക്ക് ഒന്നാം സ്ഥാനം ലഭിച്ചെന്നാരോപിച്ചാണ് രണ്ടാമതെത്തിയ മരുതൂർക്കോണം പി.ടി.എം.വി.എച്ച്. എസ്.എസ് വിദ്യാർത്ഥി എസ്. ജലാലുദ്ദീൻ പ്രതിഷേധിച്ചത്. ഫലം പ്രഖ്യാപിച്ചതോടെ രണ്ടാം സ്ഥാനക്കാരനായ ജലാലുദ്ദീൻ വേദിയിൽ കയറിയിരുന്നു. ഒടുവിൽ എ ഗ്രേഡോടെ രണ്ടാമതെത്തിയ വിദ്യാർത്ഥിക്കും സംസ്ഥാന കലോത്സവത്തിൽ മത്സരിക്കാൻ കഴിയുമെന്ന് സംഘാടകർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി അനുനയിപ്പിച്ചാണ് പ്രതിഷേധക്കാരനെ താഴെയിറക്കിയത്.