h

തിരുവനന്തപുരം: സർക്കാർ,​ സ്വാശ്രയ മെഡിക്കൽ,​ ഡെന്റൽ കോളേജുകളിലെ എം.ബി.ബി.എസ്, ബി.ഡി.എസ് സംസ്ഥാന ക്വാട്ട രണ്ടാംഘട്ട താത്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. www.cee.kerala.gov.inൽ അലോട്ട്മെന്റ് കാണാം. പരാതികൾ പ്രവേശന പരീക്ഷാക്കമ്മിഷണറുടെ ceekinfo.cee@kerala.gov.in എന്ന ഇമെയിൽ വഴി ഇന്ന് ഉച്ചയ്ക്ക് 12ന് മുമ്പ് അറിയിക്കണം. അന്തിമ അലോട്ട്മെന്റ് 24ന് പ്രസിദ്ധീകരിക്കും. ഫോൺ: 04712525300.


മോപ് അപ്‌ അലോട്ട്‌മെന്റിൽ

പ്രവേശനത്തീയതി നീട്ടി

ബിരുദാനന്തര ബിരുദ മെഡിക്കൽ, ഡെന്റൽ, ഡി.എൻ.ബി പോസ്റ്റ് എം.ബി.ബി.എസ്/ഡി.എൻ.ബി പോസ്റ്റ് ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിൽ മോപ് അപ് അലോട്ട്മെന്റിൽ പ്രവേശനം നേടുന്നതിനുള്ള അവസാന തീയതി നീട്ടി. പി.ജി മെഡിക്കൽ,​ ഡെന്റൽ കോഴ്‌സുകളിൽ 28ന്‌ വൈകിട്ട് മൂന്നുവരെയും പോസ്റ്റ് ഡിപ്ലോമ കോഴ്സുകളിലേക്ക് ഒന്നാം ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചവർക്ക്‌ 26ന്‌ വൈകിട്ട് മൂന്നുവരെയുമാണ് സമയം നീട്ടിയത്. ഫോൺ : 04712525300.