വിതുര:വിദ്യാർത്ഥികൾക്കിടയിൽ വായാനാശീലം വർദ്ധിപ്പിക്കുന്നതിനായി കേരളകൗമുദി ആവിഷ്ക്കരിച്ച എന്റെകൗമുദി പദ്ധതി വിതുര ഗവ. യു.പി.എസിൽ ഇന്ന് നടക്കും. സ്കൂളിലേക്കാവശ്യമായ പത്രം സ്പോൺസർ ചെയ്ത വിതുര സ്റ്റാർബേക്കറി ഉടമ എസ്. നിഷാദ് സ്കൂൾ ലീഡർക്ക് പത്രം നൽകി ഉദ്ഘാടനം ചെയ്യും. സ്കൂൾ ഹെഡ്മിസ്ട്രസ് പി.പി. ശോഭനാദേവി, പി.ടി.എ പ്രസിഡന്റ് എസ്.സഞ്ജയൻ, കേരളകൗമുദി നെടുമങ്ങാട് ഏരിയാ സർക്കുലേഷൻമാനേജർ പ്രദീപ്കാച്ചാണി, എസ്.എം.സി ചെയർമാൻ എം.എസ്.റഷീദ്, കേരളകൗമുദി വിതുരലേഖകൻ കെ. മണിലാൽ എന്നിവർ പങ്കെടുക്കും.