anga

വെഞ്ഞാറമൂട്:പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് സാമൂഹ്യ നീതി വകുപ്പിന്റെ സഹകരണത്തോടെ കളിച്ചെപ്പ് അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാജേഷിന്റെ അദ്ധ്യക്ഷതയിൽ അഡ്വ.ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ആർ.അശ്വതി,ബ്ലോക്ക് വികസനാകര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബി.അസീനാബീവി,ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വൈ.വി.ശോഭകുമാർ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൽ.ശുഭ,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.ശ്രീകണ്ഠൻ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.എ.മജീദ്,ജനപ്രതിനിധികളായ പുല്ലമ്പാറ ദിലീപ്,പ്രിയ,റാണി സുനിൽ,കോമളവല്ലി,ബിന്ദു,നസീർ അബൂബേക്കർ എന്നിവർ സംസാരിച്ചു.ഐ.സി .ഡി.എസ് സൂപ്പർവൈസർ സാവിത്രി നന്ദി പറഞ്ഞു.