വിതുര:വിതുര പഞ്ചായത്ത് കേരളോൽസവം ഇന്ന് മുതൽ 27 വരെനടക്കും.ഇന്ന് രാവിലെ 10ന് ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ എസ്.സുനിത ഉദ്ഘാടനം ചെയ്യും.പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ് അദ്ധ്യക്ഷത വഹിക്കും.പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷാആനന്ദ്,വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി,ബ്ലോക്ക് പഞ്ചായത്തംഗം ആനപ്പാറശ്രീലത,പഞ്ചായത്ത് സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻമാരായ മേമലവിജയൻ,നീതുരാജീവ്,സന്ധ്യാജയൻ,അംഗങ്ങളായ വിഷ്ണുആനപ്പാറ,മാൻകുന്നിൽപ്രകാശ്,ഗിരീഷ്‌കുമാർ, സിന്ധു,വൽസല, സുനിത,തങ്കമണി,സരേന്ദ്രൻനായർ,ലൗലി,ഷാജിദഅർഷാദ്,ലതാകുമാരി,രവികുമാർ എന്നിവർ പങ്കെടുക്കും.