dayatt

ആറ്റിങ്ങൽ: ഉപജില്ലാമേളകളിൽ കരുത്ത് തെളിയിച്ച് ആറ്റിങ്ങൽ ഡയറ്റിലെ കുട്ടികൾ.എൽ.പി,യു.പി.വിഭാഗം ശാസ്ത്രമേള,കലോത്സവം,കായികമേള എന്നിവയിലെല്ലാം സ്‌കൂളിലെ കുട്ടികൾ നിരവധി സമ്മാനങ്ങളാണ് വാരിക്കൂട്ടിയത്.ശാസ്ത്രമേളയിൽ എൽ.പി വിഭാഗം സയൻസിന് ഓവറാൾ ഒന്നാംസ്ഥാനം യു.പി വിഭാഗത്തിൽ സയൻസിന് ഓവറാൾ രണ്ടാംസ്ഥാനം,ഗണിതശാസ്ത്രമേളയിൽ യു.പി.വിഭാഗം ഓവറാൾ രണ്ടാംസ്ഥാനം,സോഷ്യൽ സയൻസ് യു.പി.വിഭാഗം ഓവറാൾ മൂന്നാംസ്ഥാനം എന്നിവ നേടി.യു.പി.വിഭാഗം ജനറൽ കലോത്സവത്തിൽ ഓവറാൾ ഒന്നാംസ്ഥാനം എൽപി.വിഭാഗം അറബിക് കലോത്സവത്തിൽ ഓവറാൾ രണ്ടാംസ്ഥാനം എൽ.പി.വിഭാഗം ജനറലിൽ ഓവറാൾ നാലാംസ്ഥാനം,മികച്ച പൊതുവിദ്യാലയം എന്നീ നേട്ടങ്ങളാണ് സ്വന്തമാക്കിയത്.വിജയികളെ സ്‌കൂളിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു.