വർക്കല : നഗരസഭയിലെ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി (സി.ഡി.എസ്) പ്രവർത്തനം സുതാര്യമല്ലെന്നും കഴിഞ്ഞ ഏഴുവർഷത്തെ ഇടപാടുകൾകൂടി വിജിലൻസ് അന്വേഷിക്കണമെന്നും കോൺഗ്രസ് കൗൺസിലർമാർ ആവശ്യപ്പെട്ടു. ബാങ്ക് വായ്പ ശ്രമത്തിലൂടെ സ്വജനപക്ഷപാതം അതിപ്രസരമാക്കി കുടുംബശ്രീ സംവിധാനത്തെ ഇല്ലാതാക്കാനാണ് സി.പി.എം ഭരണസമിതി ശ്രമിക്കുന്നത്. ഇഷ്ടക്കാർക്ക് മാത്രമായി വായ്പ ലഭ്യമാക്കിയും അതിലൂടെ വൻതുക കമ്മിഷനായും കൈപ്പറ്റുന്നു. നഗരസഭയിൽ അടുത്തകാലത്ത് 180ഓളം കുടുംബശ്രീ യൂണിറ്റുകൾക്ക് അഫിലിയേഷൻ സർട്ടിഫിക്കറ്റ് നൽകിയ വകയിൽ കൗണ്ടർഫോയിൽ സൂക്ഷിക്കാത്തത് ദുരൂഹമാണെന്നും പാർലമെന്ററി പാർട്ടി നേതാവ് പി.എം.ബഷീർ പറഞ്ഞു.