വർക്കല:വർക്കല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ വാഹന പ്രചാരണജാഥ 28ന് വർക്കലയിൽ സംഘടിപ്പിക്കും.രാവിലെ 9ന് വിളബ്ഭാഗം ജംഗ്ക്ഷനിൽ ഡി.സി.സി അദ്ധ്യക്ഷൻ പാലോട് രവി ഉദ്ഘാടനം നിർവഹിക്കും.അടൂർ പ്രകാശ് എം.പി,ബി.ആർ.എം.ഷഫീർ,പി.എം.ബഷീർ തുടങ്ങിയവർ പങ്കെടുക്കും.തുടർന്ന് ജാഥ വെട്ടൂർ,പുത്തൻചന്ത,വർക്കല,കുരയ്ക്കണ്ണി,പുന്നമൂട്,നടയറ,മാന്തറ,ഇടവ,അയിരൂർ വഴി കരവാരത്ത് സമാപിക്കും. വൈകിട്ട് 5.30ന് നടക്കുന്ന സമാപന സമ്മേളനം മുൻ എം.എൽ.എ വർക്കല കഹാർ ഉദ്ഘാടനം ചെയ്യും.