
ആറ്റിങ്ങൽ: മാനവരാശിയെ തകർക്കുന്ന മാരക വിപത്തായ ലഹരിയെ തടയാൻ സി.ഐ.ടി.യു ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങലിൽ തൊഴിലാളികൾ മനുഷ്യച്ചങ്ങല തീർത്തു. കച്ചേരിനട മുതൽ കെ.എസ്.ആർ.ടി.സി ജംഗ്ഷൻ വരെയായിരുന്നു ചങ്ങല തീർത്തത്. പലയിടങ്ങളിലും മനുഷ്യമതിലായി. ആദ്യ കണ്ണിയായി ആർ.സുഭാഷും അവസാന കണ്ണിയായി അഡ്വ.ആറ്റിങ്ങൽ ജി. സുഗുണനും നിരന്നു. ചങ്ങലയ്ക്ക്ശേഷം ആർ.സുഭാഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് നടന്ന യോഗം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എം.മുരളി അദ്ധ്യക്ഷത വഹിച്ചു.സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.ആറ്റിങ്ങൽ ജി . സുഗുണൻ,സിപി.എം ആറ്റിങ്ങൽ ഏരിയ സെക്രട്ടറി അഡ്വ.എസ്. ലെനിൻ, സി.ഐ.ടി.യു ഏരിയ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, ജില്ലാജോയിന്റ് സെക്രട്ടറി വി.വിജയകുമാർ, പി.മണികണ്ഠൻ, ശ്രീലതാ പ്രദീപ് തുടങ്ങിയവർ സംസാരിച്ചു. പാർട്ടി ഏരിയ കമ്മിറ്റി അംഗങ്ങളായ എം.പ്രദീപ്, ആർ.രാജു, എം.ബി.ദിനേശ്,എസ്.ചന്ദ്രൻ, വിഷ്ണുചന്ദ്രൻ,ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പി.സി.ജയശ്രീ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.മുരളി,എ.ചന്ദ്രബാബു,വി.ലൈജു,കവിബാബു പാക്കനാർ, ലോക്കൽകമ്മിറ്റി സെക്രട്ടറിമാരായ ആർ.ജറാൾഡ്,ടി.ഷാജു,സി.രവീന്ദ്രൻ,സി.ചന്ദ്രബോസ്,ബി.രാജീവ്,ഹരീഷ്ദാസ്, അഡ്വ.മോഹനൻ നായർ,ജി.വിക്രമക്കുറുപ്പ്,ഗിരീഷ് കുമാർ,എസ്.രാജശേഖരൻ,ആർ.എസ്.അരുൺ, ബി.എൻ. സൈജുരാജ്,ആർ.പി.അജി,ബി.സതീശൻ,സിന്ധു പ്രകാശ്,എസ്.ജോയി,എസ്.ജി.ദിലീപ് കുമാർ തുടങ്ങിയവർ കണ്ണി ചേർന്നു.