തിരുവനന്തപുരം: വിമുക്തഭടന്മാരുടെ മക്കൾക്കും ഭാര്യയ്ക്കും സൈനിക ക്ഷേമ വകുപ്പ് മുഖേന നൽകുന്ന പ്രൊഫഷണൽ കോഴ്സ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. മുഴുവൻസമയ പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്നവർക്കാണ് അവസരം. കഴിഞ്ഞ അദ്ധ്യയന വർഷത്തെ പരീക്ഷയിൽ 50 ശതമാനമോ അതിൽ കൂടുതലോ മാർക്ക് നേടിയവരും മറ്റ് സ്‌കോളർഷിപ്പുകൾക്ക് അപേക്ഷിച്ചിട്ടില്ലാത്തവരുമായിരിക്കണം.വരുമാനപരിധിയില്ല. വിമുക്തഭടന്മാരുടെ മക്കളുടെ പ്രായം 25 വയസിനു താഴെയായിരിക്കണം.വിവാഹിതരും,സ്വയ വരുമാനമുള്ളവരുമായ ആശ്രിതർക്കും ക്യാപ്പിറ്റേഷൻ ഫീ നൽകി പ്രവേശനം നേടിയവർക്കും സ്‌കോളർഷിപ്പ് അർഹതയില്ലെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. പൂരിപ്പിച്ച അപേക്ഷകൾ 25ന് മുമ്പ് ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ ഹാജരാക്കണം.ഫോൺ:0471 2472748.