ബാലരാമപുരം : ജനസേവകനായിരുന്ന ധനുവച്ചപുരം വൈദ്യൻ വിളാകത്ത് വീട്ടിൽ കെ. സുന്ദരേശൻ മാദ്ധ്യമ പുരസ്കാര അവാർഡുകൾ വിതരണം ചെയ്തു.ദേശീയ കായിക താരവും , ലിംക ബുക്ക് ഓഫ് റിക്കാർഡ് ജേതാവുമായ ബാഹുലേയൻ ദീർഘ ദൂര ഓട്ടത്തിലൂടെ സമാഹരിച്ച തുക അർബുധ രോഗികൾക്ക് നൽകി.ബാഹുലേയൻ അദ്ധ്യക്ഷനായ ചടങ്ങിൽ സ്പോട്സ് കൗൺസിൽ സെക്രട്ടറി അജിത് ദാസ് , പുരസ്ക്കാര ജേതാക്കളായ മാദ്ധ്യമ പ്രവർത്തകരായ ഗിരീഷ് പരുത്തി മഠം,എ.അബൂബക്കർ,​ഹരി പെരുങ്കടവിള,​സതീഷ് പാറശാല,​കുന്നത്തുകാൽ മണികണ്ഠൻ തുടങ്ങിയവർ പ്രസംഗിച്ചു.ദേശീയ കായിക താരം ബിനുവിനെ ആദരിച്ചു.