വർക്കല:വർക്കല സെന്റർ ഫോർ പെർഫോമിങ് ആർട്സിൽ (രംഗകലാ കേന്ദ്രം) മൂന്ന് ദിവസത്തെ കഥക് ശില്പശാല പണ്ഡിറ്റ് രാജേന്ദ്ര ഗംഗാനിയും വിനോദസഞ്ചാര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്.ശ്രീനിവാസും ചേർന്ന്

ഉദ്ഘാടനം ചെയ്തു.ശില്പശാലയിൽ വിദേശികൾ അടക്കമുള്ളവരുടെ സാന്നിധ്യം ശ്രദ്ധേയമായി.നഗരസഭ അദ്ധ്യക്ഷൻ കെ.എം.ലാജി,കൗൺസിലർ എസ്.അജയകുമാർ,ടൂറിസം അസോസിയേഷൻ പ്രതിനിധി എസ്.ഗോപാലകൃഷ്ണൻ, എക്സിക്യൂട്ടീവ് കേന്ദ്രത്തിന്റെ ആർ.രാമചന്ദ്രൻ പോറ്റി എന്നിവർ പങ്കെടുത്തു.