പ്ളസ് വൺ​, പ്ളസ് ടു പരീക്ഷ മാർച്ച് 10 മുതൽ

തി​രുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ 2023 മാർച്ച് 9 മുതൽ 29 വരെയും പ്ളസ് വൺ​, പ്ളസ് ടു പരീക്ഷകൾ മാർച്ച് 10 മുതൽ 30 വരെയും നടക്കും. എസ്.എസ്.എൽ.സി മൂല്യ നി​ർണയം ഏപ്രി​ൽ 3ന് ആരംഭി​ക്കും. ഫലപ്രഖ്യാപനം മേയ് 10നകം നടക്കും. നാലരലക്ഷത്തി​ലധി​കം കുട്ടി​കളാണ് ഇക്കുറി​ പത്താം ക്ളാസ് പരീക്ഷ എഴുതുന്നത്.

ഹയർ സെക്കൻഡറി പ്രായോഗി​ക പരീക്ഷ ഫെബ്രുവരി​ ഒന്നു മുതലും വൊക്കേഷണൽ ഹയർ സെക്കൻഡറി​ പ്രായോഗി​ക പരീക്ഷ ജനുവരി​ 25 മുതലും ആരംഭി​ക്കും. പ്ളസ് ടു മൂല്യനി​ർണയം ഏപ്രി​ൽ 3ന് ആരംഭി​ക്കും. മേയ് 25നകം റി​സൽട്ട് പ്രഖ്യാപി​ക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി മോഡൽ പരീക്ഷകൾ ഫെബ്രുവരി 27 മുതൽ മാർച്ച് 3 വരെ നടക്കും.

എല്ലാ പരീക്ഷകളും രാവി​ലെ

മാർച്ച് 23ന് റംസാൻ വ്രതം തുടങ്ങുന്നതി​നാൽ ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷകൾ മാറ്റണമെന്ന് ക്യു.ഐ.പി​ യോഗത്തി​ൽ അദ്ധ്യാപക സംഘടനകൾ നി​ർദ്ദേശിച്ചി​രുന്നു. ഇതി​ന്റെകൂടി അടി​സ്ഥാനത്തി​ലാണ് എല്ലാ പരീക്ഷകളും രാവി​ലെയാക്കി​യത്.