
പാലോട്:ഫുട്ബാൾ പ്രചാരണത്തോടനുബന്ധിച്ച് വൺ മില്യൻ ഗോളിന്റെ ഭാഗമായി നന്ദിയോട് എസ്.കെ.വി.ഹയർ സെക്കൻഡറി സ്കൂളും നെഹ്റു യുവകേന്ദ്രയും സംയുക്തമായി സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ പെനാൽട്ടി ഷൂട്ടൗട്ടും റാലിയും സംഘടിപ്പിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് എസ്.റാണി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് എ.എസ്.ബിനു,നെഹ്റു യുവകേന്ദ്ര വോളന്റിയർ വിഷ്ണു,പി.ടി.എ അംഗം കെ.ആർ.ബാലചന്ദ്രൻ,അദ്ധ്യാപകരായ ശൈലിനാഥ്,അർജുൻ തുടങ്ങിയവർ പങ്കെടുത്തു.