മുടപുരം: വിലവർദ്ധനയിലും പിൻവാതിൽ നിയമനത്തിലും പ്രതിഷേധിച്ച് കിഴുവിലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻ.ഇ.എസ് ബ്ലോക്ക് ജംഗ്ഷനിൽ ബഹുജന കൂട്ട സായാഹ്ന ധർണ സംഘടിപ്പിച്ചു. ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.വിശ്വനാഥൻ നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കിഴുവിലം രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബി.എസ്.അനൂപ്, ജി.എസ്.ടി.യു മുൻ സംസ്ഥാന പ്രസിഡന്റ് ജെ.ശശി,കൂന്തള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു.എസ്.കിഴുവിലം,മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ അദ്ധ്യക്ഷൻ എസ്.സിദ്ദിഖ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ.ജയന്തി കൃഷ്ണ,യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിനോയ്.എസ്.ചന്ദ്രൻ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.ഷമീർ കിഴുവിലം,യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമാരായ അമൽ എം.നായർ,ജെ.കാർത്തിക കൃഷ്ണൻ,പഞ്ചായത്ത് മെമ്പർമാരായ ജയചന്ദ്രൻ നായർ,സെലീന,വത്സലകുമാരി,കിഴുവിലം സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർമാരായ മണലുവിള താഹ,ചന്ദ്രൻ,ഷാനവാസ്,റസിഡന്റ്സ് വെൽഫെയർ സൊസൈറ്റി ബോർഡ് മെമ്പർമാരായ നന്ദകുമാർ,മഞ്ജു,ഓ.ഐ .സി.സി നേതാവ് നൗഷാദ് വഹാബ് തുടങ്ങിയവർ പങ്കെടുത്തു.