venu

നെയ്യാറ്റിൻകര :യു.ഡി.എഫ് നെയ്യാറ്റിൻകര നഗരസഭ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭ കാര്യാലയത്തിന് എം.വേണുഗോപാലൻ തമ്പിയുടെ ചരമവാർഷിക ദിനാചരണം നടത്തി. മുൻ ഡി.സി.സി പ്രസിഡന്റ്‌ നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു.ജെ.ജോസ് ഫ്രാങ്ക്‌ളിൻ ആദ്ധ്യക്ഷത വഹിച്ചു.മുൻ കെ.പി.സി.സി.സെക്രട്ടറി അഡ്വ.വിഎസ് ഹരീന്ദ്രനാഥ്,ഡി.സി.സി.ജനറൽ സെക്രട്ടറി സുമകുമാരി, മുൻ നഗരസഭ ചെയർമാൻ ടി.സുകുമാരൻ, ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ഭാരവാഹികളായ അമരവിള സുദേവകുമാർ,വഴിമുക്ക് ഹക്കിം,പുന്നക്കാട് സജു, അതിയന്നൂർ സനൽ,കവളകുളം സന്തോഷ് ,അമരവിള വിൻസന്റ് തുടങ്ങിയവർ പങ്കെടുത്തു.