കഴക്കൂട്ടം: കേരള യൂണിവേഴ്സിറ്റി ഇന്റർ കൊളീജിയറ്റ് ഫുട്ബാൾ മത്സരത്തിൽ തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് ജേതാക്കളായി. ഫൈനലിൽ യൂണിവേഴ്സിറ്റി കോളേജിനെ 2-0ത്തിനാണ് പരാജയപ്പെടുത്തിയത്. യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജുകളെ സൗത്ത് - നോർത്ത് സോണുകളായി തിരിച്ചാണ് ടൂർണമെന്റ് നടത്തിയത്.

വിജയികൾക്ക് സെന്റ് സെവ്യേഴ്സ് കോളേജ് പ്രിൻസിപ്പൽ വി.വൈ. ദാസപ്പൻ ട്രോഫികൾ നൽകി. കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മേധാവി അലക്‌സ്.എം ആണ് പരിശീലകൻ. സെന്റ് സേവ്യേഴ്സ് കോളേജിലെ നെവിൻ ചാൾസാണ് ടൂർണമെന്റിലെ മികച്ച കളിക്കാരൻ.