
തിരുവനന്തപുരം: ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി എ.ഐ.സി.സി ആഹ്വാനപ്രകാരം കെ.പി.സി.സിയുടെ നേതൃത്വത്തിൽ നാളെ (നവംബർ 26) ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കും. ഇതോടനുബന്ധിച്ച് വൈകിട്ട് നാലിന് കെ.പി.സി.സി ആസ്ഥാനത്ത് നടത്തുന്ന സെമിനാർ കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ .കെ. ആന്റണി ഉദ്ഘാടനം ചെയ്യും. നിയമ വിദഗ്ദ്ധർ, കെ.പി.സി.സി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി ജി. എസ് ബാബു അറിയിച്ചു.