നെടുമങ്ങാട്: 'നോ ടു ഡ്രഗ്സ് " രണ്ടാംഘട്ട പരിപാടിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് ഇന്ന് വൈകിട്ട് 4ന് നഗരസഭ അങ്കണത്തിൽ ഗോൾ ചലഞ്ച് റാലി സംഘടിപ്പിക്കും.നഗരസഭ ചെയർപേഴ്സൺ സി.എസ്.ശ്രീജ ഉദ്ഘാടനം ചെയ്യും.സിനിമ സംവിധായകൻ വി.സി.അഭിലാഷ് മുഖ്യാതിഥിയാകും.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ,കൗൺസിലർമാർ,നഗരസഭയിലെ വിവിധ ക്ലബുകളിലെയും സ്ഥാപനങ്ങളിലെയും അംഗങ്ങൾ,നഗരസഭ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.